oommen chandy's response over woman entry in sabarimala
രാഹുൽ ഗാന്ധിയുടെ വരവ് ദക്ഷിണേന്ത്യയിൽ ബിജെപി വിരുദ്ധ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശബരിമലയിൽ കയറ്റാൻ ആക്റ്റിവിസ്റ്റുകൾ തീർന്നുപോയതുകൊണ്ടാണോ രണ്ടാഴ്ച മുൻപ് നടതുറന്നപ്പോൾ സർക്കാർ ധാർഷ്ട്യം കാണിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. തിരുവണ്ണൂർ അമ്മാംകുളം പറമ്പിൽ യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്റെ സൗത്ത് നിയോജക മണ്ഡലം പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻ ചാണ്ടി.