¡Sorpréndeme!

രാജ്യസുരക്ഷ തന്നെയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി

2019-04-01 46 Dailymotion

മോദി തിരഞ്ഞെടുപ്പ് ചൂടിലെന്ന് പാക്കിസ്ഥാൻ കരുതേണ്ട രാജ്യസുരക്ഷ തന്നെയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് രാജാക്കന്മാരെയും മഹാരാജാക്കന്മാരെയും ആവശ്യമില്ല. കാവൽക്കാരെ തന്നെയാണ് ഇപ്പോഴും ആവശ്യമെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. തീവ്രവാദത്തെ അതിന്റെ കേന്ദ്രത്തിലെത്തി തുടച്ചു നീക്കാൻ വേണ്ടിയാണ് ബാലാക്കോട്ടിൽ ആക്രമണം നടത്തിയത്. അഞ്ച് വർഷം മുമ്പ് തന്നെ രാജ്യത്തിന്റെ കാവൽക്കാരനാക്കിയ ജനങ്ങളോടുള്ള ഉത്തരവാദിത്വം തീർച്ചയായും നിറവേറ്റുമെന്നും മോദി പറഞ്ഞു. കാവൽക്കാരൻ കള്ളനെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോടായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.

#pmmodi #Pulwama #loksabhaelection2019