¡Sorpréndeme!

പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന് വ്യക്തമാക്കണമെന്ന് ഉദ്ധവ് താക്കറെ

2019-03-31 22 Dailymotion

പ്രതിപക്ഷം പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന് വ്യക്തമാക്കണമെന്ന് ഉദ്ധവ് താക്കറെ. ഹിന്ദുത്വം സ്വന്തം ശ്വാസമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഞങ്ങളുടെ സ്വന്തം നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്. എന്നാൽ പ്രതിപക്ഷം തങ്ങളുടെ നേതാവ് ആര് എന്നത് വ്യക്തമാക്കണമെന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു. ബിജെപിയുമായുള്ള എല്ലാ പ്രശ്നങ്ങളും ശിവസേന അവസാനിപ്പിച്ചു. ബിജെപിയും ശിവസേനയും പകുതി സീറ്റുകൾ പങ്കു വച്ചു കൊണ്ടാണ് തർക്കം അവസാനിപ്പിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇടപെട്ട് നടത്തിയ ചർച്ചയിലൂടെയാണ് തർക്കത്തിന് അവസാനമായത്. ബിജെപിയുടെയും ശിവസേനയുടെ പ്രത്യയശാസ്ത്രം ഹിന്ദുത്വവും ദേശസ്നേഹവുമാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

#bjp #pmmodi #sivasena