¡Sorpréndeme!

പതിനെട്ടാം പട്ടിക പുറത്തിറക്കിയപ്പോഴും ഇരു മണ്ഡലങ്ങളുടെയും കാര്യത്തിൽ തീരുമാനമായിട്ടില്ല

2019-03-30 32 Dailymotion

വയനാട്ടിലും വടകരയിലും സസ്പെൻസ് നിലനിർത്തി കോൺഗ്രസ്. പതിനെട്ടാം പട്ടിക പുറത്തിറക്കിയപ്പോഴും ഇരു മണ്ഡലങ്ങളുടെയും കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതുവരെ 313 സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. താൻ തെക്കേ ഇന്ത്യയിൽ മത്സരിക്കണമെന്ന ആവശ്യം ന്യായമാണ് എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്. കാരണം ബിജെപി ധ്രുവീകരണത്തിന് ശ്രമിക്കുകയാണ്. അതുകൊണ്ടുതന്നെ തെക്കേയിന്ത്യയിൽ മത്സരിക്കണം എന്നത് ന്യായമായ കാര്യമാണെന്നും രാഹുൽഗാന്ധി പറഞ്ഞു എന്നാൽ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനമായിട്ടില്ല എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. അനൗപചാരിക ചർച്ചകളാകും രാഹുൽഗാന്ധിയുടെ സ്ഥാനാർത്ഥിത്വം നിർണയിക്കുക എന്നാണ് ഒടുവിലത്തെ വിവരങ്ങൾ.

#congress #rahulgandhi #loksabhaelection2019