മലയാളി താരം സഞ്ജു സാംസണിന്റെ (102*) തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ രണ്ടു വിക്കറ്റിന് 198 റണ്‍സ് നേടി. 54 പന്തിലാണ് സഞ്ജു തന്റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി കണ്ടെത്തിയത്. 55 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 ബൗണ്ടറകളും നാലു സിക്‌സറുമുണ്ടായിരുന്നു.