¡Sorpréndeme!

ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാടുകൾ കടുപ്പിച്ചിരിക്കുകയാണ്

2019-03-28 30 Dailymotion

ഭീകരവാദത്തിനെതിരെ ഇന്ത്യ നിലപാടുകൾ കടുപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടി എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സൈന്യം ഇനിയും കനത്ത പ്രത്യാക്രമണം നടത്തും എന്ന സൂചനകൾക്ക് പിന്നാലെയാണ് ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടിയത്. ഇതിന് പാക്കിസ്ഥാൻ സർക്കാർ നിർദ്ദേശം നൽകി. പാക് അധീന കശ്മീരിലെ നിക്യാലിൽ കഴിഞ്ഞ മാർച്ച് 16 ന് ലഷ്കറെ ത്വയ്യിബയുടെ ഉന്നത വൃത്തങ്ങൾ യോഗം ചേർന്നതായും ഇന്ത്യയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇനി ഇന്ത്യക്കെതിരെ വെടിനിർത്തൽ ലംഘനം നടത്തിയാൽ വൻ തിരിച്ചടിയാകും ഫലമെന്ന് യോഗത്തിൽ അഭിപ്രായം ഉയരുന്നുണ്ട്. ഇതോടെ നാലോളം ഭീകര ക്യാമ്പുകൾ അടിയന്തരമായി അടപ്പിച്ചു എന്നും റിപ്പോർട്ടുകളുണ്ട്.

#pulwama #missionshakthi #pakisthan