¡Sorpréndeme!

100 തൃണമൂൽ എംഎൽഎമാർ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് അർജുൻ സിങ്

2019-03-27 2 Dailymotion

100 തൃണമൂൽ എംഎൽഎമാർ ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്ന് ബിജെപി നേതാവ് അർജുൻ സിങ്. എന്നാൽ തൃണമൂലിൽ നിന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന അർജുൻ സിങ് ഉടൻ തന്നെ ഡോക്ടറെ കാണണം എന്നാണ് തൃണമൂൽ തിരിച്ചടിച്ചത് . സിങിന്റെ പരാമർശത്തിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ് തൃണമൂൽ നേതാവ് ജ്യോതി പ്രിയോ മുല്ലികിന്റെ നിലപാട്. തൃണമൂലിൽ നിന്ന് നൂറോളം നേതാക്കൾ ഉടൻ തന്നെ ബിജെപിയിൽ എത്തുമെന്നും അവർ ബിജെപി നേതാക്കളുമായി നിരന്തരസമ്പർക്കം നടത്തുകയാണെന്നും തിരഞ്ഞെടുപ്പിനുമുൻപോ ശേഷമോ അവർ ബിജെപിയിലേക്ക് എത്തുമെന്നും ആയിരുന്നു അർജുൻ സിങ് പ്രസ്ഥാപിച്ചത്.

#arjunsingh #bjp #trinamoolcongress