സസ്പെൻസ് പൊളിക്കാതെ കോൺഗ്രസ്. വടകരയിലെയും വയനാട്ടിലെയും സ്ഥാനാർത്ഥികൾ ആര് എന്നത് കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ തറപ്പിച്ചു പറയുമ്പോഴും വയനാട്ടിലെയും വടകരയിലും സ്ഥാനാർഥിത്വം എട്ടാം പട്ടികയിലും വ്യക്തമാക്കിയിട്ടില്ല. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായി എത്തിയാൽ അത് വടകരയ്ക്ക് ഗുണം ചെയ്യും എന്നാണ് കെ മുരളീധരന്റെ പ്രതീക്ഷ. വയനാട്ടിൽ രാഹുൽഗാന്ധി തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം മുരളീധരൻ നിരന്തരം ഉന്നയിക്കുന്നുണ്ട്. രാഹുൽഗാന്ധി ദക്ഷിണേന്ത്യയിലേക്ക് വന്നാൽ മികച്ച വിജയം നേടി എടുക്കാൻ സാധിക്കും എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് രാഹുലിനെ ഇറക്കാനുള്ള കോൺഗ്രസിൻറെ നീക്കം.
#congress #RahulGandhi #wayanad