ഐപിഎല്ലിന്റെ 12ാം സീസണിന് ആരവമുയരാന്‍ ഇനി മൂന്നാഴ്ച മാത്രം. ബാറ്റ്‌സ്മാന്‍മാര്‍ അടക്കി ഭരിക്കുന്ന ഐപിഎല്ലില്‍ ഇത്തവണയും റണ്‍മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. കഴിഞ്ഞ 11 സീസണുകളും ക്രിക്കറ്റ് ആരാധകര്‍ക്കു ശരിക്കുമൊരു വിരുന്നായിരുന്നു. സിക്‌സറുകളുടെ പെരുമഴയും ബൗണ്ടറികളുടെ പ്രളയവുമെല്ലാം കണ്ട സീസണുകളായിരുന്നു കഴിഞ്ഞു പോയത്.
batsmen who have most sixes in indian premier league