ജയ്ഷെ മുഹമ്മദിന് പുൽവാമ ഭീകരാക്രമണത്തിൽ യാതൊരു പങ്കുമില്ലെന്ന് പാകിസ്ഥാൻ വീണ്ടും വാദിക്കുന്നു. പാക് വിദേശകാര്യ മന്ത്രി മഹമ്മുദ് ഖുറേഷിയാണ് വീണ്ടും ഇത്തരം വാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നല്ലോ എന്ന ചോദ്യത്തിന് ഖുറേഷി മറുപടി നൽകിയില്ല. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടും ഇത് മറച്ച് വെച്ചാണ് പാകിസ്ഥാൻ സ്ഫോടനത്തിലെ ഭീകര സംഘടനയുടെ പങ്ക് നിഷേധിക്കുന്നത്.