വിങ് കമാണ്ടർ അഭിനന്ദന്‍റെ ധീരതയെ വാഴ്ത്തി പാക്കിസ്ഥാന്‍ മാധ്യമം ദി ഡോൺ. ഏറെ പണിപ്പെട്ടാണ് ‘ഭാരത് മാതാ കി ജയ്’ വിളിച്ചു ചീറ്റപ്പുലിയെ പോലെ പോരാടിയ വിങ് കമാണ്ടർ അഭിനന്ദനെ കീഴടക്കിയത് എന്നാണു ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നത്.പ്രദേശവാസിയായ റസാഖാണ് ആദ്യം വിങ് കമാണ്ടർ അഭിനന്ദൻ പാക്കിസ്ഥാൻ അധീന കാശ്മീരിൽ പാരച്യൂട്ട് ഇറങ്ങുന്നത് കണ്ടത്.