പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നൽകിയ തിരിച്ചടിയിൽ പതറിയുള്ള വാദങ്ങളാണ് പാക്കിസ്ഥാൻ സർക്കാർ നടത്തുന്നത്.ഞങ്ങള്‍ സജ്ജരായിരുന്നു പക്ഷേ ഇരുട്ടായിപ്പോയി എന്നായിരുന്നു ഇന്ത്യയുടെ തിരിച്ചടിയില്‍ ഉത്തരം മുട്ടിയ പാകിസ്ഥാന്‍ അധികൃതരുടെ പ്രതികരണം. പാകിസ്ഥാന്‍ സര്‍ക്കാരിന്റേതായി സമൂഹ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലാണ് പാകിസ്ഥാന്‍ അധികൃതർ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. തങ്ങളുടെ സേന സുസജ്ജമായിരുന്നെകിലും ഇന്ത്യയുടെ മിറാഷ് വിമാനങ്ങള്‍ അതിർത്തി കടന്നപ്പോള്‍ ഇരുട്ടായിരുന്നു, അതിനാല്‍ ആക്രമണത്തിന്റെ ആഴം തിരിച്ചറിയാനായില്ലെന്നായിരുന്നു ഇവരുടെ പ്രതികരണം.