മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്യുമ്പോള്‍ സ്‌കൂട്ടറില്‍നിന്നു വീണ നാലു വയസ്സുകാരിക്ക് കാവല്‍നിന്നത് കാട്ടാന. പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ ഗുരുമാര വനത്തിനുസമീപം വ്യാഴാഴ്ചയായിരുന്നു സംഭവം. കാട്ടിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു നിതുഘോഷും ഭാര്യ തിഥിലിയും മകള്‍ അഹാനയും. കാടിനരികിലൂടെയുള്ള ദേശീയപാത 31-ലൂടെ സ്‌കൂട്ടറിലായിരുന്നു ഇവരുടെ യാത്ര.