india vs new zealand t20 preview
ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഹാമില്‍ട്ടണില്‍ നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. ആദ്യ മത്സരത്തിലെ കൂറ്റന്‍ തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാകും ഇറങ്ങുക.