ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് തകര്‍ച്ചയില്‍നിന്നും തിരിച്ചുകയറി. ആദ്യ ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ വീണിട്ടും മധ്യനിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെച്ച ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു.