peranbu first day collection report
താരപരിവേഷമില്ലാതെ തനിനാടനായി തിരിച്ചുകിട്ടിയിരിക്കുകയാണ് മമ്മൂട്ടിയെ എന്നാണ് ആരാധകര്‍ പറയുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമമിട്ടെത്തിയ പേരന്‍പിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ് അമുദവനും പാപ്പായും ഇടംപിടിച്ചത്. ചെറിയൊരു വിങ്ങലോടെയല്ലാതെ തിയേറ്ററുകളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്നായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം പറഞ്ഞത്.