kerala santosh trophy team announced
ഫിബ്രുവരില്‍ തമിഴ്നാട്ടില്‍ നടക്കുന്ന 73-മാത് സന്തോഷ് ട്രോഫി ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എസ് സീസണ്‍ നയിക്കുന്ന 20 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ടൂര്‍ണമെന്റിലും സീസണ്‍ തന്നെയായിരുന്നു കേരള ക്യാപ്റ്റന്‍. ഗോള്‍ കീപ്പര്‍ മിഥുനാണ് വൈസ് ക്യാപ്റ്റന്‍. വിപി ഷാജിയാണ് ടീം പരിശീലകന്‍.