ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ന്യൂയോര്‍ക്ക് ടൈംസിന്റേത്
2019ല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളുടെ ന്യൂയോര്‍ക്ക് ടൈംസ് പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുകയാണ് ഇന്ത്യൻ നഗരമായ ഹംപി !കഴിഞ്ഞ ദിവസമാണ് 2019-ലേക്കുള്ള യാത്രയ്ക്കായി ന്യൂയോര്‍ക്ക് ടൈംസ് സമഗ്രമായ ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഒന്നാമതായി പ്യുര്‍ട്ടോ റിക്കോയെയാണ് ന്യൂയോര്‍ക് ടൈംസ് തിരഞ്ഞെടുത്തത്. കാലിഫോര്‍ണിയയിലെ സാന്ത ബാര്‍ബറയെ മൂന്നമതായി സന്ദര്‍ശിക്കേണ്ടുന്ന സ്ഥലമായും നിര്‍ദ്ദേശിച്ചു. 'ഇന്ത്യയുടെ തെക്ക് പടിഞ്ഞാറന്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിശയിപ്പിക്കുന്ന വാസ്തു പൈതൃകമാണ് ഹംപി . ഇവിടെ ഹിന്ദു ക്ഷേത്രങ്ങളും കോട്ടകളും, കൊട്ടാരങ്ങളും ഉള്‍പ്പടെ ആയിരത്തോളം സ്മാരകങ്ങളുണ്ട്. തുങ്കഭദ്ര നദിക്കരയില്‍ ഗ്രാനൈറ്റുകല്ലുകളാല്‍ ചുറ്റപ്പെട്ട് 16 മൈല്‍ വിസ്താരത്തില്‍ ഈ ഇടം പരന്നു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും സമ്ബന്നമായ പുരാതന നഗരമായിരുന്നു..'ഇന്ത്യയുടെ തന്നെ അഭിമാനമായ ഹംപിയെ ന്യൂയോര്‍ക്ക് ടൈംസ് വിവരിക്കുന്നത് ഇങ്ങനെയാണ്.ലോകത്തെങ്ങുമുള്ള വിനോദസഞ്ചാരികള്‍ ആവേശത്തോടെയും വിശ്വാസത്തോടെയും സമീപിക്കുന്ന ഒരു ലിസ്റ്റാണ് ന്യൂയോര്‍ക്ക് ടൈംസിന്റേത് . ഓരോ വര്‍ഷവും തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട 52 വിനോദ സഞ്ചാരത്തിനുള്ള സ്ഥലങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിക്കാറുണ്ട്.2019 അത്തരത്തില്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണ് ഇന്ത്യയില്‍ നിന്നും ഹംപി സ്ഥാനം പിടിച്ചിട്ടുള്ളത് .ഉത്തരകർണാടകത്തിലെ ഒരു ഗ്രാമമാണ് ഹംപി (കന്നഡ: ಹಂಪೆ, കന്നഡയിൽ ഹമ്പെ). ഹുബ്ലിയിൽ നിന്ന് 163 കി.മീ. കിഴക്കും ബെല്ലാരിയിൽ നിന്ന് 65-ഓളം കി.മീ. വടക്കുപടിഞ്ഞാറുമായി തുംഗഭദ്രനദിയുടെ തെക്കേക്കരയിലാണ് ഹംപി. വിജയനഗരത്തിന്റെ ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന ഹംപി വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു[3. ചരിത്രവും പഴങ്കഥകളും കൂടിക്കലർന്ന നിറപ്പകിട്ടുള്ള ഒരു ഭൂതകാലം പേറുന്ന സുപ്രധാന സ്ഥലമാണു ഹംപി. തലമുറകളുടെ മനസ്സിലൂടെ നിറം പിടിപ്പിച്ചുവന്ന കഥകളാണധികവും. വിജയനഗരസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഒരു പുരാതനപട്ടണത്തിന്റെ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന ഈ അവശിഷ്ടങ്ങൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിരക്ഷയിലാണ്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം അവർ ഒരോ ചരിത്രക്കുറിപ്പുകൾ തയ്യാറാക്കി സ്ഥാപിച്ചിട്ടുണ്ട്. ഓരോ സ്ഥലം സന്ദര്‍ശിക്കുമ്ബോഴും യാത്രക്കാര്‍ക്കുണ്ടായേക്കാവുന്ന നേട്ടങ്ങളും പ്രയാസങ്ങളും ഒക്കെ കണക്കിലെടുത്തും വിലയിരുത്തിയുമാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ ലിസ്റ്റ് തയ്യാറാക്കിയത്.ചില രാജ്യങ്ങള്‍ മുഴുവന്‍ ചുറ്റി നടന്നു കാണാന്‍ മാത്രം അവിടെ കാര്യമായി ഒന്നും ഉണ്ടാകില്ല. പണവും സമയവും ലഭിക്കാനായി ഇത്തരം രാജ്യങ്ങളില്‍ കാണേണ്ടുന്ന പ്രധാന സ്ഥലങ്ങളെ മാത്രം ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിക്കാറുണ്ട്. , ചില രാജ്യങ്ങള്‍ മൊത്തമായി ധാരാളം സമയം ചിലവഴിച്ച് കണ്ടു മനസിലാക്കേണ്ടതുണ്ടെന്നും വര്‍ഷാവര്‍ഷം ഈ വിദഗ്ധ സംഘം നിര്‍ദ്ദേശിക്കുന്നു.ട്രൂജെറ്റ് വിമാന സര്‍വീസ് ഹൈദരാബാദ് നിന്നും ബാംഗ്ലൂര്‍ നിന്നും ബെല്ലാരിയിലേക്ക് നിത്യേനെ വിമാന സര്‍വീസ് ആരംഭിച്ചിട്ടുണ്ടെന്നും, ബെല്ലാരിയില്‍ നിന്ന് ഹംപിയിലേക്ക് 25 മൈല്‍ യാത്രയെ ഉള്ളൂ എന്നും ന്യൂയോര്‍ക്ക് ടൈംസ് യാത്രക്കാരുടെ അറിവിലേക്കായി വ്യക്തമാക്കുന്നുണ്ട്. കമല്‍പുരം കൊട്ടാരത്തിലോ കിഷ്‌കിന്ധ ക്യാമ്ബിലോ താമസിക്കാനാണ് ഇവര്‍ നിര്‍ദ്ദേശിക്കുന്നത്.ബ്ലാക്ക് ടൊമാറ്റോ , റിമോട്ട് ലാന്‍ഡ്സ് തുടങ്ങിയ ലോകപ്രസിദ്ധ ട്രാവല്‍ എജന്‍സികള്‍ വഴി നിങ്ങള്‍ക്ക് ഹംപിയെ മൊത്തമായി ആസ്വദിക്കാന്‍ കഴിയുമെന്നും ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദ്ദേശിക്കുന്നു.