¡Sorpréndeme!

മനുഷ്യക്കടത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

2019-01-19 0 Dailymotion

രണ്ടുപേരേയും ഇന്നുതന്നെ കേരളത്തിലെത്തിക്കും

മുനമ്പം മനുഷ്യക്കടത്ത് കേസിൽ രണ്ടുപേര്‍ കസ്റ്റഡിയില്‍. ദീപക് ,പ്രഭു ദണ്ഡപാണി എന്നിവരാണ് ഡല്‍ഹിയില്‍ പൊലീസിന്‍റെ പിടിയിലായത്. രണ്ടുപേരേയും ഇന്നുതന്നെ കേരളത്തിലെത്തിക്കും. ഇവരുടെ പക്കൽ വേണ്ടത്ര തുക ഇല്ലാത്തതുകൊണ്ടാണ് പോകാൻ സാധിക്കാതിരുന്നത്.അതേസമയം ദീപകിന്‍റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്.കേസിൽ ബോട്ടുടമ അനിൽകുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.മുനമ്പം മനുഷ്യക്കടത്തിൽ വിദേശത്തേക്ക് കടന്നതായി സംശയിക്കുന്നവരുടെ ഡൽഹിയിലെ വീടുകളിൽ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
ആസ്‌ട്രേലിയയിലേക്ക് കടന്നെന്ന് സംശയിക്കുന്ന വിഷ്ണു കുമാറിന്റതടക്കമുള്ള വീടുകളിലാണ് തിരച്ചിൽ നടത്തിയത്.
മുനമ്പം ഹാർബറിൽ നിന്ന് മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളുമടക്കം നാല്‍പതോളം പേർ ഓസ്ട്രേലിയയിലേക്ക് പുറപ്പെട്ടത്. അധികഭാരം ഒഴിവാക്കാൻ യാത്രക്കാര്‍ ഉപേക്ഷിച്ച ബാഗുകള്‍ തീരത്ത് കണ്ടെത്തിയതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.