ഗോവധത്തിനന്റെ പേരിൽ ബുലന്ദ്ഷഹറിലുണ്ടായ കലാപങ്ങളിൽ ദുരൂഹത തുടരുന്നു. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പോലീസ് ഉദ്യോഗസ്ഥനുൾപ്പെടെ രണ്ടു പേരാണ് കൊല്ലപ്പെട്ടത്. ദാദ്രിയിൽ ബീഫ് കൈവശം വച്ചുവെന്ന് സംശയിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്ലഖിന്റ ഘാതകരെ പിടികൂടിയത് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സുബോധ് ആയിരുന്നു എന്നത് സംഭവത്തിന്റെ ദുരൂഹത വർദ്ധിപ്പിക്കുകയാണ്