ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ഏറ്റവും ഉയര്‍ന്ന എസ്‌യുവിയാണ് പുതിയ ആള്‍ട്യുറാസ് G4. ഇതുവരെ XUV500 കൈയ്യടക്കിയ മഹീന്ദ്രയുടെ ഫ്ളാഗ്ഷിപ്പ് പട്ടം ഇനി മുതല്‍ ആള്‍ട്യുറാസ് G4 അവകാശപ്പെടും. 26.95 ലക്ഷം രൂപ മുതലാണ് ആള്‍ട്യുറാസ് G4 -ന് വിപണിയില്‍ വില. രണ്ടു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക്, നാലു വീല്‍ ഡ്രൈവ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു വകഭേദങ്ങള്‍ എസ്‌യുവിയിലുണ്ട്. ഏറ്റവും ഉയര്‍ന്ന ആള്‍ട്യുറാസ് G4 മോഡല്‍ 29.95 ലക്ഷം രൂപ വിലയില്‍ ഷോറൂമുകളില്‍ അണിനിരക്കും. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള സാങ്‌യോങ് റെക്സ്റ്റണാണ് ആള്‍ട്യുറാസ് G4 -ന് ആധാരം.
#MahindraAlturasG4 #MahindraAlturasG4review #MahindraAlturasG4testdrive #MahindraAlturasG4interior