rajnikanth 2.0 collection report before release
തെന്നിന്ത്യന്‍ സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമേതാണെന്ന് ചോദിച്ചാല്‍ നിസംശയം പറയാം അത് രജനീകാന്ത് ചിത്രമായ 2.0 ആണെന്ന്. പ്രഖ്യാപനം മുതലേ തന്നെ ഈ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. മേക്കിങ്ങിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ശങ്കര്‍ തന്നെയാണ് ചിത്രവുമായെത്തുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം നവംബര്‍ 29ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.റിലീസിന് മുന്‍പ് തന്നെ ചിത്രം കോടികള്‍ വാരിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.