എക്സ്പീരിയൻസ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാണ് ആമിർ ഖാൻ എത്തുന്നത്
ബോളിവുഡ് താരം ആമിർ ഖാൻ നിസ്സാന്റെ ഡാറ്റ്സൻ ബ്രാൻഡ് അംബാസഡറായി.നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നു. മാറ്റം അനുഭവിച്ചറിയാൻ ആഹ്വാനം ചെയ്യുന്ന എക്സ്പീരിയൻസ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാവും ആമിർ ഖാൻ കമ്പനിക്കൊപ്പമുള്ള സഹയാത്ര ആരംഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. നവരാത്രി, ദീപാവലി ഉത്സവകാലം മുന്നിൽ കണ്ടു തയാറായിക്കിയ പുതിയ പരസ്യ പ്രചാരണമാണ് എക്സ്പീരിയൻസ് ചേഞ്ച്. ഗോ, ഗോ പ്ലസ്, റെഡി ഗൊ എന്നിവ ഈ പരസ്യങ്ങളിൽ അണിനിരക്കുന്നു. മികവിനായി നിലകൊള്ളുന്ന പുതുതലമുറയുടെ തന്റേടത്തിന്റെയും ധീര നിലപാടുകളുടെയും പ്രചാരകനാണ് ആമിർ ഖാനെന്ന് നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് തോമസ് ക്യുഹെൽ വ്യക്തമാക്കി. ഗുണനിലവാരത്തിന്റെയും പുതുമകളുടെയും പ്രതീകമായ ഡാറ്റ്സനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആമിർ ഖാനും പ്രതികരിച്ചു.