¡Sorpréndeme!

വാർത്തയെക്കുറിച്ച് സുഹൃത്തിനോടുള്ള നടന്റെ പ്രതികരണം

2018-09-05 3 Dailymotion

Mohanlal's meeting with Prime Minister Narendra Modi
സോഷ്യല്‍ മീഡിയയിലേയും മാധ്യമങ്ങളിലേയും പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് നടന്‍ മോഹന്‍ലാലിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയില്‍ വെച്ച് മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വാര്‍ത്ത പരന്നത്. മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള മോദിയുടെ ട്വീറ്റും ലാല്‍ സുഹൃത്തുക്കളോട് നടത്തിയെന്ന് പറയുന്ന പ്രതികരണങ്ങളുമെല്ലാം രാഷ്ട്രീയ പ്രവേശനം എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുന്നതാണ്.
#Mohanlal