MP raj kumar sain floats new political party
ബിജെപിയില്‍ നേതൃത്വത്തിനെതിരെ പാര്‍ട്ടിയിലെ കലാപം തുടരുന്നു. പ്രമുഖ പാര്‍ലമെന്റംഗം ബിജെപി വിട്ടു. ഹരിയാനയിലെ കുരുക്ഷേത്ര എംപി രാജ് കുമാര്‍ സൈനിയാണ് ബിജെപി വിട്ടത്. അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ബിജെപി നേതാക്കളെ വെല്ലുവിളിച്ചാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും തിരഞ്ഞെടുപ്പിനുള്ള ശക്തമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് നേതാക്കള്‍ പാര്‍ട്ടി വിടുന്നത്. അടുത്തിടെ മുന്‍ എംപി ബിജെപി വിട്ടത് പ്രധാന വാര്‍ത്തയായിരുന്നു. അതിനിടെ ബിജെപിയുടെ സഖ്യകക്ഷി എന്‍ഡിഎ വിടുമെന്ന സൂചനയും പുറത്തുവന്നിട്ടണ്ട്. ഇതിനെല്ലാം പിന്നില്‍ പ്രതിപക്ഷം, പ്രത്യേകിച്ച് കോണ്‍ഗ്രസ് ആണെന്നാണ് ആരോപണം. വിശദവിവരങ്ങള്‍ ഇങ്ങനെ....