Kuttanad M.L.A Thomas Chandy, Before and after flood
പ്രളയകാലത്ത് മുണ്ടും മടക്കിക്കുത്തി രക്ഷാ പ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമിറങ്ങിയ മന്ത്രിമാരും എംഎൽഎമാരുമുണ്ട്. പ്രളയം കേരളത്തെ മുക്കുമ്പോൾ ജർമ്മനിക്ക് പോയ കെ രാജുവിനെ പോലുള്ള അപവാദങ്ങളുമുണ്ട്. മുൻ മന്ത്രിയും കുട്ടനാട് എംഎൽഎയുമായ തോമസ് ചാണ്ടിയേയും പ്രളയകാലത്ത് പുറത്തൊന്നും കണ്ടില്ല. പക്ഷേ നിയമസഭാ സമ്മേളനത്തിന് ചാണ്ടി എത്തിയിരുന്നു. പരിസ്ഥിതി പാണ്ഡിത്യം സഭയിൽ വിളമ്പുകയും ചെയ്തു. തോമസ് ചാണ്ടിയെ കണക്കിന് പരിഹസിച്ച് പലരും സോഷ്യൽ മീഡിയയിൽ രംഗത്ത് വരുകയും ചെയ്യ്തിട്ടുണ്ട്.
#KeralaFloods