ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നതിനായി
വയനാട് കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകള്‍
പ്രോട്ടോകോളും പദവിയും മാറ്റിവെച്ച് എം.ജി
രാജമാണിക്യവും സബ്കളക്ടറും ചേര്‍ന്ന് തലച്ചുമടായി ഇറക്കി.
തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എം.ജി
രാജമാണിക്യവും വയനാട് സബ് കളക്ടര്‍ എന്‍.എസ്.കെ
ഉമേഷും തലക്കനം ഇറക്കിവെച്ച് അരിച്ചാക്ക് തലയില്‍ ചുമന്ന്
ഉദ്യോഗസ്ഥര്‍ക്ക് മാതൃകയായിരിക്കുകയാണ്. ജില്ലയിലെ
ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചശേഷം ഇരുവരും
കളക്ടറേറ്റില്‍ മടങ്ങിയെത്തിയത് രാത്രി 9.30യോടെയാണ്.