ഡ്രൈവിങ് ലൈസൻസും വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഇനി കൊണ്ടുനടക്കേണ്ട ഡിജിറ്റൽ രൂപത്തിലായാലും മതി .ഇത്തരത്തിലുള്ള എല്ലാ രേഖകളും ഡിജിറ്റൽ രൂപത്തിലായാലും അംഗീകൃതമാണെന്ന് കേന്ദ്ര ഗതാഗതമന്ത്രാലയം വ്യക്തമാക്കി. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി.സർക്കാരിന്റെ അംഗീകൃത മൊബൈൽ ആപ്പുകളായ ഡിജിലോക്കറിലും എംപരിവാഹനിലുമുള്ള പകർപ്പുകൾക്കാണ് യഥാർഥരേഖകളുടെ അതേ മൂല്യംതന്നെ ലഭിക്കുക.വാഹനങ്ങളുടെ ഇൻഷുറൻസും ഇൻഷുറൻസ് പുതുക്കലുമായി ബന്ധപ്പെട്ട ഡിജിറ്റൽരൂപങ്ങൾക്കും ഇതു ഉപയോഗിക്കാം