¡Sorpréndeme!

മോഹൻലാലിനെതിരെ നടക്കുന്നത് ഗൂഢാലോചനയോ? | Oneindia Malayalam

2018-07-25 160 Dailymotion

mohanlal chief guest state film awards controversy
ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ ലാല്‍ പങ്കെടുക്കുന്നതിനെതിരെ സിനിമാ മേഖലയിലെ പ്രമുഖര്‍ രംഗത്ത് വന്നിരുന്നു. വന്‍ വാദ പ്രതിവാദങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ ഉയര്‍ന്നത്. മോഹന്‍ ലാലിനെ മാറ്റി നിര്‍ത്തിയല്ലേങ്കില്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കി 107 പേര്‍ ഒപ്പിട്ട നിവേധനം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതോടെ പ്രശ്നം രൂക്ഷമായി. എന്നാല്‍ നിവേദനത്തില്‍ ഒപ്പിട്ടെന്ന് പറയപ്പെടുന്ന നടന്‍ പ്രകാശ് താന്‍ നിവേദനത്തെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി മോഹന്‍ ലാലിന് പിന്തുണയുമായി രംഗത്തെത്തിയതോടെ വിവാദം മറ്റൊരു തലത്തിലേക്ക് മാറി. ഇതോടെ മോഹന്‍ ലാലിനെതിരെ ചിലര്‍ നടത്തിയ ഗൂഡാലോചനയാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. ഇപ്പോള്‍ മോഹന്‍ ലാലിനെതിരെ നീക്കം നടത്തിയത് ഒരു സംവിധായകന്‍ ആണെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
#Mohanlal