pritviraj story of director
നടനെന്ന നിലയില്‍ നൂറു ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ പൃഥ്വിരാജ് ഇനി ആറുമാസം സംവിധായകന്റെ റോളില്‍. പൃഥ്വിരാജ് ആദ്യമായി സംവിധായകനാവുന്ന ലൂസിഫറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ബ്ലഡ്, ബ്രദര്‍ഹുഡ്, ബിട്രേയല്‍' എന്ന ടാഗ്ലൈനുമായാണു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയത്. മുണ്ടുടുത്ത മോഹന്‍ലാലിന്റെ മുഖം കാണിക്കാതെയാണു കറുപ്പിലും വെളുപ്പിലും തീര്‍ത്ത പോസ്റ്റര്‍ ആരാധകര്‍ക്കു മുന്നിലെത്തിച്ചിരിക്കുന്നത്. മുരളി ഗോപിയാണു ചിത്രത്തിന്റെ തിരക്കഥ.