ബന്ധുക്കളുടേയും നാട്ടുകാരുടേയും പല എതിര്‍പ്പുകളും മറികടന്നാണ് പല മിശ്ര വിവാഹങ്ങളും കേരളത്തില്‍പോലും നടക്കുന്നത്. ഉത്തരേന്ത്യയിലാണെങ്കില്‍ എതിര്‍പ്പിന്റെ കാഠിന്യം വര്‍ധിക്കുകയേ ഉള്ളു. അതും ഇസ്ലാംമതത്തില്‍പ്പെട്ട പുരുഷന്‍ ഹിന്ദുമതത്തിലെ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയാണെങ്കില്‍ എതിര്‍പ്പ് എത്രത്തോളം ആയിരിക്കുമെന്ന് അറിയണമെങ്കില്‍ മിശ്രവിവാഹങ്ങളുടെ പേരില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളുടെ കണക്ക് എടുത്ത് നോക്കിയാല്‍ മതിയാകും.