ഒരു വര്‍ഷത്തിലധികമായി നയതന്ത്ര ബന്ധമില്ലാത്ത ഖത്തറും സൗദിയും തമ്മില്‍ കൂടുതല്‍ അകലുന്നു. ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദി അറേബ്യ നടത്തുന്ന നീക്കങ്ങള്‍ പുറത്തായി. ഖത്തര്‍ അതിര്‍ത്തിയില്‍ ഭീമന്‍ കനാല്‍ നിര്‍മിക്കാനാണ് സൗദിയുടെ നീക്കം. ഇതുസംബന്ധിച്ച് നേരത്തെ ചില സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും സൗദി നടത്തുന്ന എല്ലാ നീക്കങ്ങളും ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.