സ്റ്റാന്‍ഡില്‍ വള്ളംകളിയും എം. എല്‍ എ യ്ക്കു പൊങ്കാലയും !!!
ആറന്മുള എംഎൽഎ വീണ ജോർജ്ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനു സോഷ്യല്‍ മീഡിയ പൊങ്കാല
ബസ്സ്റ്റാന്‍ഡുകളുടെ ശോചനീയാവസ്ഥയ്‌ക്കെതിരേ എം.എല്‍.എ.യെ വിമര്‍ശിച്ച് പോസ്റ്റിട്ട ബി.ജെ.പി.പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതോടു കൂടി വിഷയത്തിന് രാഷ്ട്രീയ മാനവും വന്നു. വിമര്‍ശകര്‍ ജില്ലാ ഭരണകൂടത്തെയും എം.എല്‍.എ.യെയും നഗരസഭയെയുമൊക്കെ വിമര്‍ശിക്കുന്നു. എം.എല്‍.എ.ക്ക് എതിരായ വിമര്‍ശനം ആക്ഷേപമായെന്ന പരാതിയില്‍ പത്തനംതിട്ട പോലീസ് ഒരു ബി ജെ പി പ്രവര്‍ത്തകനെതിരെ കേസും എടുത്തു.ബസില്‍നി ന്ന് കരഭാഗം കണ്ട് ഇറങ്ങാന്‍ കഴിയില്ല. വെള്ളത്തില്‍ കൂടി വേണം ബസ് കയറാനും ഇറങ്ങാനും. ബസ് ടെര്‍മിനലില്‍ മഴയത്ത് വന്‍തോതില്‍ വെള്ളം വീഴും. ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ ഓഫീസില്‍ ഇരിക്കുന്നവര്‍ വല്ലാതെ പ്രയാസപ്പെടുന്നുമുണ്ട്.