¡Sorpréndeme!

ഇനിയിവനും പിടിക്കും ഡിസ്ക് ബ്രേക്ക്!

2018-06-09 0 Dailymotion

ഇനിയിവനും പിടിക്കും ഡിസ്ക് ബ്രേക്ക്!


റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 റെഡിച്ച് റെഡിനും റിയര്‍ ഡിസ്‌ക് ബ്രേക്ക്


ക്ലാസിക് 350 റെഡിച്ച് റെഡ് പതിപ്പില്‍ റിയര്‍ ഡിസ്‌ക് ബ്രേക്ക് റോയല്‍ എന്‍ഫീല്‍ഡ് പ്രഖ്യാപിച്ചു.
ഇതുവരെ ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് മോഡലില്‍ മാത്രമായിരുന്നു റിയര്‍ ഡിസ്‌ക് ബ്രേക്കിനെ കമ്പനി നല്‍കിയിരുന്നത്.റിയര്‍ ഡിസ്‌ക് ബ്രേക്കിന് പുറമെ ക്ലാസിക് 350 റെഡിച്ച് റെഡ് മോഡലിന്റെ സ്വിങ്ങ് ആമിലും റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങള്‍ വരുത്തി. 240 mm ഡിസ്‌കാണ് മോഡലിന് പിന്നില്‍. നിലവിലുള്ള 2800 mm സ്റ്റാന്‍ഡേര്‍ഡ് ഡിസ്‌ക് മുന്നില്‍ തുടരും. . 346 സിസി എഞ്ചിനിലാണ് ക്ലാസിക് 350 നിരയുടെ ഒരുക്കം. 19.8 bhp കരുത്തും 28 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്‌സ്
റിയര്‍ ഡിസ്‌ക് ബ്രേക്ക് ഒരുങ്ങിയ പശ്ചാത്തലത്തില്‍ എണ്ണായിരം രൂപയാണ് കമ്പനി ഈ മോഡലിനു വര്‍ധിപ്പിച്ചിരിക്കുന്നത്
ഇതോടുകൂടി റിയര്‍ ഡിസ്‌ക് ബ്രേക്കുള്ള റെഡിച്ച് റെഡ് ക്ലാസിക് 350 മോഡലിന് 1.47 ലക്ഷം രൂപയാണ് വില
റിയര്‍ ഡിസ്‌ക് ബ്രേക്ക് അവതരിപ്പിച്ചെങ്കിലും മോഡലുകളില്‍ എബിഎസ് ഫീച്ചര്‍ ഇപ്പോഴും ലഭ്യമല്ല . എന്നാല്‍ എബിഎസ് സുരക്ഷ കര്‍ശനമായ സാഹചര്യമാണിപ്പോള്‍. നിലവില്‍ വില്‍പനയിലുള്ള മോഡലുകള്‍ക്ക് 2019 ഏപ്രിലിനകം കമ്പനി എബിഎസ് ലഭ്യമാക്കണം.വരും വര്‍ഷത്തോടുകൂടി എല്ലാ മോഡലുകളിലും എ ബി എസ് സംവിധാനം നിലവില്‍ വരുത്തുമെന്നാണ് കംബനിയുടെ വാദം
റെഡിച്ച് റെഡിന് ഈ മാറ്റം വരുത്തിയെങ്കില്‍ കൂടി ക്ലാസിക് 350 ഗണ്‍മെറ്റല്‍ ഗ്രെയ് മോഡലിനാണ് വിപണിയില്‍ ഏറ്റവുമധികം പ്രചാരം.