മോദിയെ വധിക്കാന്‍ പദ്ധതിയോ?
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്നാണ് നിര്‍ണായക സൂചന
രാജീവ് ഗാന്ധിയെ വധിച്ച രീതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ചിലർ പദ്ധതിയിട്ടിരുന്നുവെന്ന് നിര്‍ണായക വെളിപ്പെടുത്തലുമായി പുനെ പോലിസ് .വ്യാഴാഴ്ച ഇക്കാര്യം വെളിവാക്കുന്ന കത്ത് പോലീസിന് ലഭിച്ചു എന്നാണ് കോടതിയെ അറിയിച്ചത്.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മുംബൈ, നാഗ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്യപ്പെട്ട അഞ്ച് പേരില്‍ ഒരാളുടെ വീട്ടില്‍ നിന്നാണ് നിര്‍ണായക സൂചന നല്‍കുന്ന കത്ത് കണ്ടു കിട്ടിയത്.ഭീമ കോറിഗോണ്‍ കലാപവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.അറസ്റ്റിനു ശേഷം വീടുകളില്‍ നടത്തിയ തിരച്ചിലിലാണ് കത്ത് കണ്ടെത്തുന്നത്.'മറ്റൊരു രാജീവ് ഗാന്ധി സംഭവത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത് ആത്മഹത്യാപരമായിരിക്കാം പരാജയപ്പെടുകയും ചെയ്യാം എന്നിരുന്നാലും പാര്‍ട്ടി ഈ പ്രമേയത്തില്‍ ഉറച്ചു നില്‍ക്കണം', കത്ത് പറയുന്നു.എല്‍ഗര്‍ പരിഷത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കും മറ്റും സാമ്പത്തികമായ സഹായം നല്‍കിയത് മാവോയിസ്റ്റുകളാണെന്നാണ് പോലീസ് വിശ്വസിക്കുന്നത്.പുനെയിലെ ശനിവര്‍വാഡയില്‍ ദളിത് ആക്ടിവിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയാണ് എല്‍ഗര്‍ പരിഷത്ത്.കോറിഗാവ് ഭീമ പരിപാടിയില്‍ പങ്കാളികളായവരെ അഭിനന്ദിക്കുന്ന വരികളും കത്തിലുണ്ട്.