ഷാവോമി റെഡ്മി വൈ 2 സ്മാര്‍ട്‌ഫോണ്‍
ഷാവോമിയുടെ റെഡ്മി വൈ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
ഷാവോമി ചൈനയില്‍ അവതരിപ്പിച്ച റെഡ്മി വൈ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.റെഡമി വൈ 2 സ്മാര്‍ട്‌ഫോണിന്റെ മൂന്ന് ജിബി റാം + 32 ജിബി പതിപ്പിന് 9999 രൂപയാണ് വില.ഫോണിന്‍റെഏറ്റവും വിലകുറഞ്ഞ പതിപ്പാണിത്.എന്നാല്‍ 4 ജി ബി റാമും 64 ജി ബി ഇന്റേണല്‍ സ്റ്റോറേജുമുള്ള പതിപ്പിന് 12,999 രൂപയാണ് വില.
ജൂണ്‍ 12 മുതല്‍ റെഡ്മി വൈ 2 വിന്റെ വില്‍പനയാരംഭിക്കും. ആമസോണ്‍ ഇന്ത്യയില്‍ നിന്നും എംഐ ഡോട്ട് കോമില്‍ നിന്നും ഫോണ്‍ വാങ്ങാം.ആന്‍ഡ്രോയ്ഡ് 8.1 ഓറിയോയില്‍ അധിഷ്ടിതമായ എംഐയുഐ 10 ആണ് വൈ 2-ന്റെ ഓപ്പറേറ്റിങ് സിസ്റ്റം.5.99 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ ഫോണിന് പിന്‍വശത്തായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഴ്ചയില്‍ റെഡ്മി നോട്ട് 5, റെഡ്മി നോട്ട് 5 പ്രോ സ്മാര്‍ട്‌ഫോണുകള്‍ക്ക് സമാനമാണ് റെഡ്മി വൈ 2.പുനര്‍രൂപകല്‍പന ചെയ്ത റീസെന്റ് ആപ്പ് വ്യൂ, നോട്ടിഫിക്കേഷനുകള്‍ക്ക് വ്യത്യസ്തങ്ങളായ ശബ്ദങ്ങള്‍, ക്യാമറയില്‍ എഐ പിന്തുണയുള്ള പോര്‍ട്രെയ്റ്റ് മോഡ്.തുടങ്ങിയവ പുതിയ പതിപ്പിന്റെ ചില സവിശേഷതകളാണ്.
സര്‍വീസ് മെസ്സേജുകള്‍ക്ക് റിപ്ലേ അയക്കാന്‍ നിര്‍ദേശിക്കുന്ന സംവിധാനം പുതിയ പതിപ്പില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്