¡Sorpréndeme!

മികവുറ്റ രാജ്യാന്തര റോമിംഗ് പാക്കുമായി വോഡഫോണ്‍ വിസ കൂട്ടായ്മ

2018-06-08 0 Dailymotion

വോഡഫോണ്‍ വിസ കൂട്ടായ്മയില്‍ ആകര്‍ഷകമായ രാജ്യാന്തര റോമിംഗ് പാക്ക് ഒരുങ്ങുന്നു .

വിസ ട്രാവല്‍ പ്രീപെയ്ഡ് കാര്‍ഡ് ഉപയോഗിക്കുന്ന വോഡഫോണ്‍ പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് 10, 28 ദിവസത്തേക്കുള്ള വോഡഫോണ്‍ ഐ-റോം ഫ്രീ പാക്കുകള്‍ 500 രൂപ മുതല്‍ 750 രൂപവരെ ഇളവില്‍ ലഭിക്കും.65 രാജ്യങ്ങളില്‍ ഉപയോഗിക്കാവുന്ന 28 ദിവസം വാലിഡിറ്റിയുള്ള വോഡഫോണ്‍ ഐ-റോം ഫ്രീ് പ്ലാനിന് 5000 രൂപയാണ് വില. വിസാ ട്രാവല്‍ പ്രീപെയ്ഡ് കാര്‍ഡും വോഡഫോണ്‍ വോഡഫോണ്‍ പോസ്റ്റ് പെയ്ഡ് കണക്ഷനും ഉള്ളവര്‍ക്ക് 750 രൂപ ഇളവില്‍ 4250 രൂപയ്ക്ക് ഈ പ്ലാന്‍ ലഭിക്കും. 10 ദിവസത്തേക്കുള്ള വോഡഫോണ്‍ ഐ-റോംഫ്രീ പ്ലാനിന് 3500 രൂപയാണ്. 65 രാജ്യങ്ങളില്‍ വോഡഫോണ്‍ ഐ-റോംഫ്രീ പ്ലാന്‍ ലഭ്യമാണ്.വിദേശ യാത്രയില്‍ എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ചെലവൊന്നുമില്ലാതെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് സഹായം തേടാം.സമാനതകള്‍ ഇല്ലാത്ത നേട്ടങ്ങള്‍, ഹൈ സ്പീഡ് അനുഭവം, ആശങ്കയില്ലാത്ത റോമിങ്, കണക്റ്റിവിറ്റി തുടങ്ങിയവയുടെ സംയോജനമാണ് വോഡഫോണ്‍ ഐ-റോംഫ്രീ പ്ലാനില്‍ ലഭ്യമാകുന്നതെന്നും വിസയുമായുള്ള സഹകരണത്തിലൂടെ ഇതിന്റെ മൂല്യം കൂടുതല്‍ ശക്തിപ്പെട്ട് ''ഏറ്റവും മികച്ച രാജ്യാന്തര റോമിങ് പ്ലാനാ''-യിരിക്കുകയാണെന്നും വോഡഫോണ്‍ ഇന്ത്യ കണ്‍സ്യൂമര്‍ ബിസിനസ് അസോസിയേറ്റ് ഡയറക്ടര്‍ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു.വോഡഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും ഉടനെ തന്നെ വോഡഫോണ്‍ ഐ-റോംഫ്രീ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാണ്