റിലീസ് ദിവസം വെളുപ്പിന് തന്നെ രജനീകാന്തിന്റെ തമിഴ്ചിത്രം ‘കാല’ ഇന്റർനെറ്റിൽ
തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് ചിത്രത്തിന്റെ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. പുലര്‍ച്ചെ 5.28നാണ് ചിത്രം സൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. റെഡ് െഎ എന്ന അഡ്മിനാണ് ചിത്രം അപ്‍ലോഡ് ചെയ്തിരിക്കുന്നത്.പുതിയ ചിത്രങ്ങൾ റിലീസിനൊപ്പം തന്നെ പ്രത്യക്ഷപ്പെടുന്ന സൈറ്റാണ് തമിഴ്റോക്കേഴ്സ്. ഇവരെ നിയന്ത്രിച്ചെന്നായിരുന്നു പൊലീസിന്‍റെ അവകാശവാദം. എന്നാൽ ഇതു തെറ്റാണെന്നാണു കാലാ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിലൂടെ വ്യക്തമാകുന്നത്.അതിനിടെ സിംഗപ്പൂരില്‍ വച്ച് ചിത്രം ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയ പ്രവീണ്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുമുണ്ട്. ഇന്ത്യയില്‍ ജൂൺ ഏഴിനായിരുന്നു ചിത്രത്തിന്റെ റിലീസ് എങ്കില്‍, തലേദിവസം തന്നെ സിംഗപ്പൂര്‍, ദുബായി എന്നിവിടങ്ങളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു.ആരാധകർ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് രജനിയുടെ കാലാ.പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ വേറിട്ട ഗെറ്റപ്പോടെയാണ് രജനി എത്തുന്നത്.രജനീകാന്തിന്റെ കരിയറിലെ എറ്റവും നല്ല കഥാപാത്രമാണ് ഇതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തത്.