¡Sorpréndeme!

CM has become helpless BJP MLA target Yogi Adithyanath after bypoll defeat.

2018-06-02 0 Dailymotion

യോഗിയെ വിമര്‍ശിച്ച് എം എല്‍ എ യുടെ കവിത

ഉത്തര്‍പ്രദേശിലെ ഉപതിരഞ്ഞെടുപ്പ്‌ പരാജയത്തിന് പിന്നാലെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പടയൊരുക്കം

പാര്‍ട്ടി പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്സഹായനാണെന്ന് പരാമര്‍ശിക്കുന്ന കവിതയുമായി ബിജെപി എംഎല്‍എ രംഗത്ത് വന്നു. ഹര്‍ദോയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ശ്യാം പ്രകാശാണ് യോഗി ആദിത്യനാഥിനെതിരെ രംഗത്തെത്തിയത്.കവിത വിവാദമായതോടെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്ന് എംഎല്‍എ പ്രതികരിച്ചു.
ഉദ്യോഗസ്ഥര്‍ അഴിമതിക്കാരായി. കര്‍ഷകര്‍ സര്‍ക്കാരില്‍ തൃപ്തരല്ല,ഇത്തരത്തില്‍ നിരവധി കാരണങ്ങളാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന് ശ്യാം പ്രകാശ് പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് ഈ സര്‍ക്കാരിന്റെ കാലത്ത് അഴിമതി കൂടി. ഇതാണ് തന്റെ അമര്‍ഷത്തിന് കാരണമായതെന്നും ശ്യാം പ്രസാദ് പറയുന്നു. കൈരാന ലോക്‌സഭാ സീറ്റ്, നൂപുര്‍ നിയമസഭാ സീറ്റ് എന്നിവയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത്.