ഉപമ കേമം : നിപ്പ പോലെ !
രാഹുൽ ഗാന്ധി നിപ്പ വൈറസിനു സമാനം: അനിൽ വിജ്
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിനാശകാരിയായ നിപ്പ വൈറസിനോട് താരതമ്യപ്പെടുത്തി ഹരിയാനയിലെ ആരോഗ്യമന്ത്രി അനില്‍ വിജ്. രാഹുൽ ഗാന്ധിയുമായി ആരെങ്കിലും സമ്പർക്കത്തിൽ വന്നാൽ സമൂല നാശമായിരിക്കും ഫലമെന്നും അനിൽ വിജ് അഭിപ്രായപ്പെട്ടു. വിവാദ പ്രസ്താവനകൾ നടത്തി പലതവണ വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള വ്യക്തിയാണ് ബിജെപിക്കാരനായ ഈ മന്ത്രി.മുൻപ്, താജ്മഹലിനെ ‘സുന്ദരമായ ശവകുടീര’മെന്നു വിശേഷിപ്പിച്ച് അനിൽ വിജ് വിവാദനായകനായിട്ടുണ്ട്. എബിവിപിക്കെതിരെ കാംപെയിൻ നടത്തിയ ഡൽഹി സർവകലാശാല വിദ്യാർഥി ഗുർമെഹർ കൗറിനെ പിന്തുണയ്ക്കുന്നവർ പാക്കിസ്ഥാൻ അനുകൂലികളാണെന്നും ഇവരെ രാജ്യത്തുനിന്നും പുറത്താക്കണമെന്നും പ്രസ്താവിച്ചും വിവാദങ്ങളിൽ ഇടം പിടിച്ചു.മഹാത്മ ഗാന്ധിയുടെ ചിത്രം ‘ഖാദി’യെ ഒരു തരത്തിലും സഹായിക്കില്ലെന്നും രാജ്യത്തിന്റെ കറൻസിയുടെ മൂല്യമിടിക്കുമെന്നുമായിരുന്നു മന്ത്രിയുടെ മറ്റൊരു ‘കണ്ടെത്തൽ’.