¡Sorpréndeme!

Virat got angry in Banglore-Hydrabad IPL

2018-05-18 1 Dailymotion

ഔട്ടല്ല.. നോട്ട് ഔട്ട് !

തേഡ് അമ്പയര്‍ ക്യാച്ച് അനുവദിച്ചില്ല; ക്ഷുഭിതനായി കോലി



തേഡ് അമ്പയറുടെ തീരുമാനത്തില്‍ ക്ഷുഭിതനായി വിരാട് കോലി.ഹൈദരബാദ്- ബാംഗ്ലൂര്‍ ഐപിഎല്‍ മത്സരത്തിനിടെ ഉമേഷ്‌ യാദവിന്റെ പന്തില്‍ ഡീപ് സ്‌ക്വയര്‍ ലെഗില്‍ ടിം സൗത്തി ഡൈവിങിലൂടെ എടുത്ത ഒരു ക്യാച്ചാണ് വിവാദമായത്.മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഹൈദരാബാദിന്റെ അലക്‌സ് ഹെയില്‍സാണ് ബാറ്റ് ചെയ്തിരുന്നത്. ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. എന്നാല്‍ ബാറ്റ്‌സ്മാന്‍ ക്യാച്ച് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. തീരുമാനം തേഡ് അമ്പയര്‍ക്ക് വിടുകയും വിക്കറ്റ് നിഷേധിക്കുകയും ചെയ്യുകയായിരുന്നു. ഈ തീരുമാനമാണ് ബാംഗ്ലൂര്‍ ടീമിനെ ഒന്നടങ്കം അതിശയപ്പെടുത്തിയത്.ടീവി റീപ്ലേയിലും ക്യാച്ചിനെ സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നു. സൗത്തി ക്യാച്ച് എടുക്കുമ്പോള്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ആശയകുഴപ്പത്തിലാക്കിയത്. എന്നാല്‍ പന്ത് ഗ്രൗണ്ടില്‍ സ്പര്‍ശിച്ചതായും ഔട്ടല്ലെന്നും തേഡ് അമ്പയര്‍ വിധിക്കുകയായിരുന്നു .