,
the #1 network for Dailymotioners:
MODULE 05/10.05.2018
അല്ലാഹു ജനങ്ങളുടെ റബ്ബും രാജാവും ഇലാഹുമാകുന്നു:
والملك: هو الآمر الناهي الذي لا يخلق خلقًا بمقتضى ربوبيّته ويتركهم سدى معطلين لا يؤمرون ولا ينهون، ولا يثابون ولا يعاقبون، فإن الملك هو الآمر الناهي، المعطي المانع، الضار النافع، المثيب المعاقب، ولذلك جاءت الاستعاذة في سورة الناس وسورة الفلق بالأسماء الحسنى الثلاثة: الربّ والملك والإله، فإنه لما قال: {قُلْ أَعُوذُ بِرَبِّ النَّاسِ} كان فيه إثبات أنه خالقهم وفاطرهم، فبقي أن يقال: لَمّا خلقهم هل كلّفهم وأمرهم ونهاهم؟، قيل: نعم، فجاء: {مَلِكِ النَّاسِ} ، فأثبت الخلق والأمر {أَلا لَهُ الْخَلْقُ وَالأمْرُ} ، فلما قيل ذلك، قيل: فإذا كان ربا موجدًا، وملكا مكلفا، فهل يحب ويرغب إليه، ويكون التوجه إليه غاية الخلق والأمر، قيل: {إِلَهِ النَّاسِ} أي: مألوههم ومحبوبهم، الذي لا يتوجّه العبد المخلوق المكلّف العابد إلا له، فجاءت الإلهيّة خاتمة وغاية، وما قبلها كالتوطئة لها
ആശയ സംഗ്രഹം :അല്ലാഹു മലിക് അഥവാ രാജാവ് ആണെന്ന് പറയുന്നതിന്റെ വിവക്ഷ എന്താണ് ? രാജാവ് കല്പിക്കുന്നവനും നിരോധിക്കുന്നവനുമാണ് . ജനങ്ങളുടെ രാജാവായ അല്ലാഹു ജനങ്ങളെ പടച്ചു വെറുതെ എങ്ങിനെയെങ്കിലും ജീവിക്കാൻ വിടുന്നവനല്ല; പ്രതിഫലമോ ശിക്ഷയോ ഒന്നും നല്കാത്തവനുമല്ല. ജനങ്ങളുടെ രാജാവായ അല്ലാഹു കൽപ്പിക്കുകയും നിരോധിക്കുകയും ചെയ്യുന്നവനാണ്.നൽകുകയും തടയുകയും ചെയ്യുന്നവനാണ്.ഉപകാരം ചെയ്യുന്നവനും ഉപദ്രവം ചെയ്യുന്നവനാണ്.പ്രതിഫലം നൽകുന്നവനും ശിക്ഷ നല്കുന്നവനുമാണ്. അതിനാലാണ് സൂറത്തുൽ ഫലഖിലും സൂറതുന്നാസിലും അല്ലാഹവിന്റെ അസ്മാഉൽ ഹുസ്നായിൽ പെട്ട മൂന്നു ഉത്തമ നാമങ്ങളായ അർറബ്ബ് , അൽ മലിക് , അൽ ഇലാഹ് എന്നിവ കൊണ്ട് ഇസ്തിആദത് (കാവൽ തേടൽ )വന്നിരിക്കുന്നത്.
قُلْ أَعُوذُ بِرَبِّ النَّاسِ
'പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു'
എന്ന വചനത്തിൽ, അല്ലാഹു സൃഷ്ടികർത്താവും ഫാഥ്വിറും ആണെന്ന് സ്ഥിരപ്പെടുത്തുന്നുണ്ട്.അപ്പോൾ പിന്നെ അവൻ അവന്റെ പടപ്പുകളോട് എന്തെങ്കിലും നിര്ബന്ധിച്ചിട്ടുണ്ടോ, കല്പിച്ചിട്ടുണ്ടോ , നിരോധിച്ചിട്ടുണ്ടോ ? അതെ എന്നാണു അടുത്ത വചനത്തിൽ നിന്ന് നമുക്ക് മറുപടി ലഭിക്കുക,അല്ലാഹുതുടർന്ന് പറയുന്നു :
مَلِكِ النَّاسِ
'മനുഷ്യരുടെ രാജാവിനോട്.'
അപ്പോൾ സൃഷ്ടിപ്പും ശാസനാധികാരവും അല്ലാഹുവിനാണെന്നു സ്ഥിരപ്പെട്ടു. അതെ- അല്ലാഹു പറയുന്നു :
إِنَّ رَبَ..