¡Sorpréndeme!

V2 ഇമാം മഖ്രീസിയുടെ തജ്രീദു തൗഹീദ് تجريد التوحيد المفيد

2018-05-11 3 Dailymotion



,
the #1 network for Dailymotioners:
MODULE 03/07.05.2018

*മക്കയിലെ ബഹുദൈവ വിശ്വാസികൾ (മുശ്രിക്കുകൾ) അല്ലാഹു റബ്ബാണെന്നും അവനാണ് സൃഷ്ടികർത്താവെന്നും അംഗീകരിച്ചിരുന്നു; പക്ഷെ*....
ولا ريب أن توحيد الربوبية لم ينكره المشركون، بل أقرّوا بأنه سبحانه وحده خالقهم، وخالق السموات والأرض، والقائم بمصالح العالم كله، وإنما أنكروا توحيد الإلهيّة والمحبّة، كما قد حكى الله تعالى عنهم في قوله: {وَمِنَ النَّاسِ مَنْ يَتَّخِذُ مِنْ دُونِ اللَّهِ أَنْدَاداً يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آمَنُوا أَشَدُّ حُبّاً لِلَّهِ} ، فلما سووا غيره به في هذا التّوحيد كانوا مشركين

كما قال تعالى: {الْحَمْدُ لِلَّهِ الَّذِي خَلَقَ السَّمَاوَاتِ وَالأرْضَ وَجَعَلَ الظُّلُمَاتِ وَالنُّورَ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ}
ആശയ സംഗ്രഹം : മക്കയിലെ ബഹുദൈവ വിശ്വാസികൾ (മുശ്രിക്കുകൾ) തൗഹീദ് റുബൂബിയ്യത്ത് നിഷേധിച്ചിരുന്നില്ല എന്നതിൽ സംശയമില്ല.അല്ലാഹുവാണു അവരെയും ആകാശ ഭൂമികളെയും പടച്ചതെന്നും ലോകത്തെ മുഴുവൻ നന്മയിൽ നയിക്കുന്നത് അല്ലാഹുവാണെന്നും അവർ വിശ്വസിച്ചിരുന്നു.എന്നാൽ തൗഹീദുൽ ഉലൂഹിയ്യതും (അതായത് അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന സത്യം അവർ അംഗീകരിച്ചിരുന്നില്ല) തൗഹീദുൽ മഹബ്ബത്തും ആണ് അവർ നിഷേധിച്ചിരുന്നത്.അല്ലാഹു പറയുന്നു :
وَمِنَ النَّاسِ مَن يَتَّخِذُ مِن دُونِ اللَّهِ أَندَادًا يُحِبُّونَهُمْ كَحُبِّ اللَّهِ وَالَّذِينَ آمَنُواْ أَشَدُّ حُبًّا لِّلَّهِ وَلَوْ يَرَى الَّذِينَ ظَلَمُواْ إِذْ يَرَوْنَ الْعَذَابَ أَنَّ الْقُوَّةَ لِلَّهِ جَمِيعًا وَأَنَّ اللَّهَ شَدِيدُ الْعَذَابِ
അല്ലാഹുവിന്‌ പുറമെയുള്ളവരെ അവന്‌ സമന്‍മാരാക്കുന്ന ചില ആളുകളുണ്ട്‌. അല്ലാഹുവെ സ്നേഹിക്കുന്നത്‌ പോലെ ഈ ആളുകള്‍ അവരെയും സ്നേഹിക്കുന്നു. എന്നാല്‍ സത്യവിശ്വാസികള്‍ അല്ലാഹുവോട്‌ അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികള്‍ പരലോകശിക്ഷ കണ്‍മുമ്പില്‍ കാണുന്ന സമയത്ത്‌ ശക്തി മുഴുവന്‍ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവര്‍ മനസ്സിലാക്കിയിരുന്നെങ്കിൽ ! (പരിശുദ്ധ ഖുര്‍ആന്‍ അദ്ധ്യായം 002 അല്‍ ബഖറ 165)
അപ്പോൾ അല്ലാഹു അല്ലാത്തവരെ സ്നേഹിക്കുന്നതിനെ അവർ അല്ലാഹുവിനെ സ്നേഹിക്കുന്നതിനു സമം ആയി കണ്ടപ്പോൾ - രണ്ടും ഒരു പോലെയായി മനസ്സിലാക്കിയപ്പോൾ - അവർ മുശ്രിക്കുകളായി.

അല്ലാഹു പറയുന്നു :
الْحَمْدُ لِلّهِ الَّذِي خَلَقَ ال..