കുപ്പിവെള്ളത്തില്‍ പിടി മുറുക്കുന്നു
കുപ്പിവെള്ള വില നിയന്ത്രണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനം.
കുപ്പിവെള്ളത്തിന്റെ വില ലിറ്ററിന് 12 രൂപയായി നിജപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കും. . ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത കുപ്പിവെള്ള ഉത്പാദകരുടെ യോഗത്തിലാണ് തീരുമാനം.ഇതിന്റെ ഭാഗമായി കുപ്പിവെള്ളത്തെ അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും തീരുമാനമുണ്ട് .ഇപ്പോള്‍ നിലിവിലുള്ള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍ കണ്‍ട്രോള്‍ ആക്ടില്‍് കുപ്പിവെള്ളത്തെ കൂടി ഉള്‍പ്പെടുത്തിയാകും ഓര്‍ഡിനന്‍സ് പുറുപ്പെടുവിക്കുക. ഇത് ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.ഏപ്രില്‍ രണ്ടു മുതല്‍ ഒരു ലിറ്റര്‍ കുടിവെള്ളം 12 രൂപയ്ക്ക് വില്‍ക്കാന്‍ കുടിവെള്ള നിര്‍മ്മാണ കമ്പനികള്‍ (മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍) തീരുമാനിച്ചിരുന്നു.
Subscribe to News60 :https://goo.gl/VnRyuF
Read: http://www.news60.in/
https://www.facebook.com/news60ml/