¡Sorpréndeme!

മൈഗ്രേനെ ഒതുക്കാന്‍ മരുന്ന്...!!!

2018-05-09 0 Dailymotion

മൈഗ്രേനെ ഒതുക്കാന്‍ മരുന്ന്...!!!

മൈഗ്രേന്‍ രോഗികള്‍ക്ക് സ്വയം കുത്തിവയ്ക്കാന്‍ സഹായിക്കുന്ന ഒരു മരുന്ന്


തലയോട്ടിക്ക് പുറത്തുള്ള രക്തധമനികള്‍ വികസിക്കുന്നതാണ് മൈഗ്രേന്‍ ഉണ്ടാകാനുള്ള കാരണം. മൈഗ്രേന്‍ രോഗികള്‍ക്ക് സ്വയം കുത്തിവയ്ക്കാന്‍ സഹായിക്കുന്ന ഒരു മരുന്ന്മൈഗ്രേന്‍ വേദനയില്‍ നിന്ന് ആശ്വാസമേകുമത്രെ.എറിനമാബ് തലച്ചോറിലേക്കുള്ള പെയിന്‍ സിഗ്നലുകളെ ബ്ലോക്ക് ചെയ്തുമൈഗ്രേന്റെ കാഠിന്യം കുറച്ച്് വേദന ക്രമാതീതമായി കുറയ്ക്കുന്നു.മൈഗ്രേന് ഫലപ്രദമായ മരുന്ന് കണ്ടെത്താന്‍ വൈദ്യശാസ്ത്രം നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. അതില്‍ ഏറ്റവും ഫലപ്രദമായത് ഈ കണ്ടെത്തലാണെന്നാണ് നിഗമനം.
പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകളിലാണ് മൈഗ്രേന്‍ ഏറ്റവുമധികം കാണപ്പെടുന്നത്. പ്രമേഹരോഗികളുടെല ഇന്‍സുലിന്‍ പോലെ സ്വയം കുത്തിവയ്ക്കാന്‍ സാധിക്കുന്നതാണ് ഈ മരുന്ന്.
ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ പലതരത്തിലാണ് മൈഗ്രേന്‍ കാണപ്പെടുന്നത്. മാസത്തില്‍ നാലു മുതല്‍ ഒന്‍പതു വട്ടം വരെ ചിലര്‍ക്ക് മൈഗ്രേന്‍ വരാറുണ്ട്. ചിലര്‍ക്ക് കടുത്ത തലവേദന ആണെങ്കില്‍ മറ്റു ചിലര്‍ക്ക് കണ്ണിനു കാഴ്ച നഷ്ടമാകുന്ന പോലെ തോന്നുക, ഛര്‍ദി, തലചുറ്റല്‍ എന്നിവയെല്ലാം പ്രകടമാകും. Erenumab എന്നാണ് മരുന്നിന്റെ പേര്.
ലോകവിപണിയില്‍ ഈ മരുന്ന് വൈകാതെ എത്തുമെന്നാണു പ്രതീക്ഷ.

#News60

For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/