കരുത്തുറ്റ നേതാക്കളില്‍ മോദിയും!
ഫോബ്സ്’ മാസിക പുറത്തുവിട്ട പട്ടികയില്‍ ഒൻപതാം സ്ഥാനമാണ് മോദി കരസ്ഥമാക്കിയത്
ലോകത്തിലെ ഏറ്റവും കരുത്തുറ്റ നേതാക്കളുടെ പട്ടികയിൽ ആദ്യ പത്തില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
‘ഫോബ്സ്’ മാസിക പുറത്തുവിട്ട പട്ടികയില്‍ ഒൻപതാം സ്ഥാനമാണ് മോദി കരസ്ഥമാക്കിയത്. മോദിക്കു താഴെയാണ് ഫെയ്സ്ബുക് സ്ഥാപകൻ മാർക് സക്കർബർഗ്(13), ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ (14), ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ്(15), ആപ്പിൾ സിഇഒ ടിം കുക്ക് (24) എന്നിവരുടെ സ്ഥാനം.വേൾഡ്സ് മോസ്റ്റ് പവർഫുൾ പീപ്പിൾ’ വിഭാഗത്തിൽ വർഷം തോറും 75 പേരുടെ പട്ടികയാണു ഫോബ്സ് പുറത്തുവിടാറുള്ളത്.ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പട്ടികയിൽ ഒന്നാമതെത്തി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി കഴിഞ്ഞ നാലു വർഷമായി തുടരുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ രണ്ടാം സ്ഥാനത്തേക്കു തള്ളിയാണ് ഷി ചിൻപിങ്ങിന്റെ സ്ഥാനക്കയറ്റം.
412 കോടി ഡോളർ വരുമാനവുമായി റിലയൻസ് ഇൻഡസ്ര്ടീസ് ചെയര്‍മാൻ മുകേഷ് അംബാനി മാത്രമാണ് ഇന്ത്യയിൽനിന്നു മോദി കൂടാതെ പട്ടികയിലുള്ളൂ.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/