കാഞ്ഞിരപ്പള്ളി എരുമേലിയില്‍ നിന്നും കാണാതായ ജസ്‌ന മരിയ ജയിംസിനെ ബെംഗളൂരുവില്‍ കണ്ടെന്ന് സൂചന. വാഹനാപകടത്തില്‍ പരുക്കേറ്റ ജസ്‌നയും സുഹൃത്തും നിംഹാന്‍സില്‍ ചികില്‍സ തേടിയിരുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവരും മൈസൂരിലേക്ക് പോയെന്നും സൂചന ലഭിച്ചു.