തോക്കിന്‍മുനയിലെ സ്വാതന്ത്ര്യം
മേഘാലയയില്‍നിന്ന് അഫ്‌സ്പ പിന്‍വലിച്ചു
വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയില്‍നിന്ന് സായുധസേനാ പ്രത്യേകാധികാര നിയമം പിന്‍വലിച്ചു.ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ പവേഴ്‌സ് ആക്ട് എന്ന അഫ്‌സ്പയാണ് 27 വര്‍ഷത്തിനു ശേഷം പിന്‍വലിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. 1991 സെപ്റ്റംബര്‍ മുതല്‍ മേഘാലയയിലെ 40 ശതമാനത്തോളം പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയമമാണ് പിന്‍വലിച്ചത്. അരുണാചല്‍പ്രദേശിലെ എട്ടിടങ്ങളിലും സായുധസേനാ പ്രത്യേക അധികാര നിയമമായ അഫ്‌സ്പ പിന്‍വലിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് നിയമം പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
നേരത്തെ ത്രിപുരയിലും സര്‍ക്കാര്‍ അഫ്‌സ്പ പിന്‍വലിച്ചിരുന്നു. 18 വര്‍ഷത്തിനുശേഷമായിരുന്നു 2015 ല്‍ ത്രിപുര സുപ്രധാന തീരമാനമെടുത്തിരുന്നത്.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/