മന്ത്രിമാരുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചു മുഖ്യമന്ത്രി സര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും പ്രോഗ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.ഇതിനായി മന്ത്രിമാര്‍ക്ക് പ്രത്യേക ചോദ്യാവലിയും നല്‍കിയിട്ടുണ്ട്. പ്രകടന പത്രികയില്‍ എല്‍ഡിഎഫ് വാഗ്ദാനം ചെയ്തതും സര്‍ക്കാര്‍ പലപ്പോഴായി പ്രഖ്യാപിച്ചതുമായ കാര്യങ്ങളില്‍ ഏതൊക്കെ ഓരോ വകുപ്പും ഇതുവരെ നടപ്പാക്കിയെന്നു രേഖാമൂലം അറിയിക്കണമെന്ന് എല്ലാ മന്ത്രിമാരോടും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. ഏതൊക്കെ പദ്ധതികള്‍ നടപ്പാക്കിയെന്നും ഏതൊക്കെ നടപ്പാക്കല്‍ ഘട്ടത്തിലാണെന്നും മറ്റുമുള്ള വിവരങ്ങള്‍ രേഖപ്പെടുത്തണം.ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കുക.
Kerala