ചീറിപ്പായാം...ഇനി ഹൈവേയില്‍....
ഹൈവേകളിലെ വേഗപരിധി കൂട്ടി കേന്ദ്ര ഗതാഗത മന്ത്രാലയം
ഇന്ത്യന്‍ നിരത്തുകളില്‍ സഞ്ചരിക്കാനുള്ള വേഗപരിധി കൂട്ടി കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്. കാറുകള്‍ക്ക് എക്‌സ്പ്രസ് വേയില്‍ 120 കിലോമീറ്ററാകാമെന്നാണ് കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. ഇതുവരെ നൂറായിരുന്നു പരിധി. നടുക്ക് മീഡിയനുകളുള്ള നാലുവരി പാതകളില്‍ 80നു പകരം നൂറു കിലോമീറ്ററാണ് പുതിയ വേഗം. പട്ടണപ്രദേശങ്ങളിലും മറ്റു പാതകളിലും 70 കിലോമീറ്ററായും നിശ്ചയിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങള്‍ക്ക് നാലുവരിപ്പാതയില്‍ നിശ്ചയിച്ചിരിക്കുന്ന പരിധി 80 കിലോമീറ്ററാണ്. അനുവദിക്കപ്പെട്ട എക്‌സ്പ്രസ് വേകളിലും ഇതേ നിരക്കാണ്. ബാക്കിയെല്ലാ പാതകളിലും അറുപതും. ഒന്‍പതു സീറ്റിനു മുകളിലുള്ള കാബ് വിഭാഗത്തില്‍പ്പെടുന്ന എം2 , എം3 വാഹനങ്ങള്‍ക്ക് എക്‌സ്?പ്രസ് വേയില്‍ നൂറും നാലുവരിയില്‍ 90ഉം മറ്റിടങ്ങളില്‍ 60ഉം ആക്കി. മുച്ചക്ര വാഹനങ്ങള്‍ക്ക് എക്‌സ്?പ്രസ് വേയില്‍ പ്രവേശനമില്ല. മറ്റെല്ലാ പാതകളിലും അന്‍പതുകിലോമീറ്ററാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരമാവധി വേഗം.
അതേ സമയം കേരളത്തില്‍ ഇത് പ്രായോഗികമാകില്ല.
#News60
For More Updates
Subscribe & Like News60ML
https://goo.gl/VnRyuF
https://www.facebook.com/news60ml/